Connect with us

First Gear

വരുന്നു 2024 മാരുതി സുസുക്കി സ്വിഫ്റ്റ്

ഈ വര്‍ഷം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 5 വരെ നടക്കുന്ന 2023 ടോക്കിയോ മോട്ടോര്‍ ഷോയില്‍ 2024 സ്വിഫ്റ്റ് പ്രദര്‍ശിപ്പിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ ആഗോള തലത്തില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഒക്ടോബറില്‍ നടക്കുന്ന ഈ വര്‍ഷത്തെ ജാപ്പനീസ് മൊബിലിറ്റി ഷോയില്‍ 2024 മോഡല്‍ സുസുക്കി സ്വിഫ്റ്റ് അവതരിപ്പിക്കുമെന്ന് സുസുക്കി വ്യക്തമാക്കി. പുതിയ സുസുക്കി സ്വിഫ്റ്റിന്റെ ചിത്രങ്ങളും കമ്പനി പുറത്ത് വിട്ടു.
2024 മോഡല്‍ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ഫ്രണ്ട്, റിയര്‍ എക്സ്റ്റീരിയര്‍ ഡിസൈന്‍ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കും. കാറിന്റെ പുതിയ ഇന്റീരിയര്‍ ഡിസൈനും ചിത്രത്തില്‍ വ്യക്തമാണ്.

ഈ വര്‍ഷം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 5 വരെ നടക്കുന്ന 2023 ടോക്കിയോ മോട്ടോര്‍ ഷോയില്‍ 2024 സ്വിഫ്റ്റ് പ്രദര്‍ശിപ്പിക്കും. ഹാച്ച്ബാക്കിന്റെ എക്സ്റ്റീരിയര്‍ ഡിസൈനില്‍ വലിയ മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈസന്‍സ് പ്ലേറ്റിനായി പ്രത്യേകം കട്ട് ഔട്ട് ഉള്ള ഗ്ലോസ് ബ്ലാക്ക് ലോവര്‍ സെക്ഷനും കാറിന് ഉണ്ടായിരിക്കും. ഒരു പിന്‍ കാമറയും നാല് പാര്‍ക്കിംഗ് സെന്‍സറുകളും പുതിയ സ്വിഫ്റ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.