Connect with us

Kerala

കൊടി സുനിയുടെ ഫോണ്‍ വിളിയില്‍ മുഖ്യമന്ത്രി പ്രതികരിക്കണം: കെ സുധാകരന്‍

ഏതു ജയിലിലാണ് സുനി താമസിക്കുന്നത് അവിടുത്തെ സൂപ്രണ്ട് അയാളാണ്

Published

|

Last Updated

കണ്ണൂര്‍ | ടിപി വധക്കേസ് പ്രതി കൊടി സുനി ജയിലില്‍ വെച്ച് നിരന്തരമായി ഫോണ്‍വിളിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൊടി സുനിയെപ്പോലുള്ളവര്‍ക്ക് ജയിലില്‍ സര്‍ക്കാര്‍ സുഖവാസം ഒരുക്കുകയാണെന്നും കെ സുധാകരന്‍ ആരോപിച്ചു. പ്രതികള്‍ക്ക് ഭരണാധികാരികള്‍ തന്നെയാണ് സൗകര്യങ്ങളൊരുക്കുന്നത്. അങ്ങനെയുള്ളവരോട് പരാതി പറഞ്ഞിട്ടു കാര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഏതു ജയിലിലാണ് സുനി താമസിക്കുന്നത് അവിടുത്തെ സൂപ്രണ്ട് അയാളാണ്. ഭക്ഷണത്തിന്റെ മെനു മുതല്‍ എല്ലാ കാര്യങ്ങളും തീരുമാനിക്കും. സുനി ജയിലില്‍ കയറിയ കാലം തൊട്ട്, ഇടതുപക്ഷ ഭരണത്തില്‍ എല്ലാ സുഖസൗകര്യവും അനുഭവിച്ചുവരികയാണെന്നും സുധാകരന്‍ പറഞ്ഞു.