Connect with us

Kerala

ജയിലിനുള്ളില്‍വച്ച് മയക്കുമരുന്ന് ഉപയോഗിച്ചു; എറണാകുളം സബ് ജയില്‍ വാര്‍ഡന് സസ്‌പെന്‍ഷന്‍

എറണാകുളം സബ് ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഷിറാസ് ബഷീറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Published

|

Last Updated

കൊച്ചി|എറണാകുളം സബ് ജയില്‍ വാര്‍ഡന് സസ്‌പെന്‍ഷന്‍. ജയിലിനുള്ളില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് ജയില്‍ വാര്‍ഡന് സസ്‌പെന്‍ഷന്‍ കിട്ടിയത്. എറണാകുളം സബ് ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഷിറാസ് ബഷീറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വാര്‍ഡന്‍ ജയിലിനുള്ളില്‍ വെച്ച് മാരകമായ മയക്കുമരുന്ന് ഉപയോഗിച്ചതായും ഒപ്പം തടവുകാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.

പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് വാര്‍ഡന്‍ ലഹരി ഉപയോഗിച്ചുവെന്ന് കണ്ടെത്തിയത്. ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആഭ്യന്തരവകുപ്പിന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ്. ഷിറാസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും ജയില്‍ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ക്രിമിനല്‍ കേസിലെ പ്രതികളുമായും ഷിറാസ് ബഷീറിന് ബന്ധമുണ്ടെന്നും ജയില്‍ വകുപ്പ് വ്യക്തമാക്കി.