ഹിമാചലിലെ കുളു ജില്ലയില്‍ മേഘവിസ്‌ഫോടനം. മണാലിയിലും പുണെയിലും സൂറത്തിലും മിന്നല്‍ പ്രളയം ഉണ്ടായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മണാലി- ലേ ദേശീയ പാത അടച്ചു. റോഡുകളിലേക്ക് വ്യാപകമായി വലിയ ഉരുളന്‍ കല്ലുകള്‍ ഒലിച്ചെത്തിയത് ഗതാഗതം തടസപ്പെടാന്‍ കാരണമായി.
ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ സ്പിതിയില്‍ നിന്ന് മണാലിയിലേക്ക് പോകുന്ന വാഹനങ്ങള്‍ റോഹ്താങ് വഴി തിരിച്ചുവിട്ടതായി പോലീസ് വ്യക്തമാക്കി. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മണാലിയില്‍ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. പല്‍ച്ചാനില്‍ രണ്ടു വീടുകള്‍ ഒഴുകിപ്പോയി. പാലവും വൈദ്യുതി സ്റ്റേഷനും ഭാഗികമായി തകര്‍ന്നു. പലയിടത്തും വൈദ്യുതി മുടങ്ങി.







