Connect with us

Kerala

മലപ്പുറത്ത് ഡിവൈഎഫ്‌ഐ മാര്‍ച്ചിനിടെ സംഘര്‍ഷം

കെ സുധാകരന്‍ പങ്കെടുക്കുന്ന പരിപാടിക്ക് സമീപത്തുകൂടി കടന്നുപോകവെയാണ് കൈയാങ്കളിയുണ്ടായത്

Published

|

Last Updated

മലപ്പുറം | മലപ്പുറത്ത് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. കെ സുധാകരന്‍ പങ്കെടുക്കുന്ന പരിപാടിക്ക് സമീപത്തുകൂടി കടന്നുപോകവെയാണ് കൈയാങ്കളിയുണ്ടായത്. ഇടുക്കി പൈനാവ് ഗവ. എന്‍ജിനീയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയത്.

മലപ്പുറം ടൗണ്‍ ഹാളില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ മേഖലാ കണ്‍വെന്‍ഷന്‍ നടക്കുകയാണ്. കെ സുധാകരനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഇതിനു മുന്നിലാണ് സംഘര്‍ഷം. വേദിയിലേക്ക് കയറാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുകയും യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകര്‍ അതിനെ പ്രതിരോധിക്കുകയുമായിരുന്നു. പോലീസ് ഇടപെട്ടാണ് ഇരു വിഭാഗത്തേയും പിന്തിരിപ്പിച്ചത്.

Latest