Connect with us

Kerala

കോട്ടയത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം; നിരവധി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരുക്ക്

പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മരക്കഷ്ണവും കല്ലുകളുമെറിഞ്ഞു

Published

|

Last Updated

കോട്ടയം  | കോട്ടയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് ഇരച്ച് കയറാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതിന് പിറകെയായിരുന്നു സംഘര്‍ഷം.

പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മരക്കഷ്ണവും കല്ലുകളുമെറിഞ്ഞു. പോലീസുമായി ഉന്തും തള്ളുമുണ്ടായി. സ്ഥിതി നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.സംഭവത്തില്‍ എട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു മാധ്യമ പ്രവര്‍ത്തകക്കും പരുക്കേറ്റു.

നൂറിലേറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കലക്ടറേറ്റിന് ് മുന്നില്‍ പ്രതിഷേധിച്ചത്. എന്നാല്‍ ഇവരെ നിയന്ത്രിക്കാന്‍ പതിനഞ്ചോളം പോലീസുകാര്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളു

Latest