kseb chairman& trade union
വൈദ്യുതിമന്ത്രി കൃഷ്ണന്‍കുട്ടിക്കെതിരെ വിമര്‍ശനവുമായി സി ഐ ടി യു
വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കില്‍ മന്ത്രി എന്തിനാണ് അവിടെ ഇരിക്കുന്നത്?; ചെയര്‍മാന്‍ ബി അശോക് 'അരസംഘി'

തിരുവനന്തപുരം | കെ എസ് ഇ ബിയില്‍ ചെയര്‍മാനും തൊഴിലാളി സംഘടനയുമായുള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടെ വകുപ്പ്മന്ത്രി കൃഷ്ണന്‍കുട്ടിയെ ശക്തമായി വിമര്‍ശിച്ച് സി ഐ ടി യു സംസ്ഥാന സെക്രട്ടറി സുനില്‍ കുമാര്‍. മന്ത്രിക്ക് മുകളിലാണോ കെ എസ് ഇ ബി ചെയര്‍മാന്‍ ബി അശോകെന്ന് എന്ന് ആശങ്കപ്പെടുകയാണ്. ജാസ്മിന് ബാനുവിനെതിരായ ചെയര്‍മാന്റെ പരാമര്‍ശത്തില്‍ മന്ത്രി നിലപാട് പറയണം.
കെ എസ് ഇ ബിയിലെ പ്രശ്‌നം ചെയര്‍മാന്‍ ചര്‍ച്ച ചെയ്യുമെന്ന മന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്. വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കില്‍ മന്ത്രി എന്തിനാണ് അവിടെ ഇരിക്കുന്നത്. ചിറ്റൂരില്‍ കൊതുമ്പിന് മുകളില്‍ കൊച്ചങ്ങ വളരുന്നു. മുന്നണി മര്യാദകൊണ്ട് കൂടുതല്‍ പറയുന്നില്ല. കെ എസ് ഇ ബി ചെയര്‍മാന്‍ ബി അശോക് ‘അരസംഘി’യാണെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.