Eranakulam
കൂട്ടബലാത്സംഗ പരാതി: കസ്റ്റഡിയിലെടുത്ത സി ഐയെ വിട്ടയച്ചു
രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും മതിയായ തെളിവുകൾ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.

തൃക്കാക്കര | യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ കസ്റ്റഡിയിലെടുത്ത സി ഐയെ തൃക്കാക്കര പോലീസ് വിട്ടയച്ചു. ബേപ്പൂർ കോസ്റ്റല്‍ പോലീസ് സി ഐ. പി ആര്‍ സുനുവിനെയാണ് ശനിയാഴ്ച പിടികൂടിയിരുന്നത്. ഇദ്ദേഹത്തിനെതിരെ മതിയായ തെളിവുകൾ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. അതിനാലാണ് വിട്ടയച്ചത്.
അതേസമയം, നാളെ രാവിലെ പത്തിന് സ്റ്റേഷനിൽ ഹാജരാകാൻ സുനിവിന് നിർദേശം നൽകിയിട്ടുണ്ട്. ജില്ല വിട്ടുപോകരുതെന്നും എപ്പോൾ വിളിപ്പിച്ചാലും ഹാജരാകണമെന്നും നിർദേശമുണ്ട്. രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും മതിയായ തെളിവുകൾ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. കൊച്ചി മരട് സ്വദേശിയാണ് സുനു. കേസില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ഉള്‍പ്പെടെ ആറ് പേരാണ് പ്രതികള്‍.
തൃക്കാക്കരയിലും കടവന്ത്രയിലും വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും മൊഴിയിലുണ്ട്. മുളവുകാട് സി ഐ ആയിരിക്കെ ബലാത്സംഗ കേസില്‍ സുനു പ്രതിയായിരുന്നു. തൊഴില്‍ തട്ടിപ്പ് കേസില്‍ യുവതിയുടെ ഭര്‍ത്താവ് ജയിലിലാണ്.