Kerala
ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കി വര്‍ധിപ്പിച്ച നടപടി യുവജനങ്ങളോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രന്‍
അഴിമതിയിലും, ധൂര്‍ത്തിലും വികസന മുരടിപ്പിലും കേരളം ഇന്ന് ഒന്നാം സ്ഥാനത്താണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു
കൊല്ലം| ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള സംസ്ഥാനമായ കേരളത്തില്‍ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കി വര്‍ധിപ്പിച്ച നടപടി യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അഴിമതിയിലും, ധൂര്‍ത്തിലും വികസന മുരടിപ്പിലും കേരളം ഇന്ന് ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ബിജെപി ദക്ഷിണമേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലിയില്ലാതെ യുവാക്കള്‍ വലയുമ്പോള്‍ മുന്‍കാല പ്രാബല്യത്തില്‍ യുവജന കമ്മീഷന്‍ അധ്യക്ഷയ്ക്ക് ശമ്പളം ഇരട്ടിയാക്കിയത് യുവജന വഞ്ചനയാണെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.







