Connect with us

Kerala

കൊല്ലത്തുനിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇരുവരും കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

Published

|

Last Updated

കൊല്ലം| കൊല്ലം പട്ടാഴിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദിത്യന്‍, അമല്‍ എന്നിവരുടെ മൃതദേഹമാണ് കല്ലടയാറ്റില്‍ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. രാവിലെ ഏഴ് മണിക്കാണ് മൃതദേഹങ്ങള്‍ കിട്ടിയത്.

ഇന്നലെ ഉച്ചമുതല്‍ കുട്ടികളെ കാണാനില്ലായിരുന്നു. ഇരുവരും കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ആദിത്യനും അമലും വെണ്ടാര്‍ ശ്രീ വിദ്യാധിരാജാ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

 

 

 

---- facebook comment plugin here -----

Latest