Connect with us

pinarayi

മുഖ്യമന്ത്രി പിണറായി വിജയന്‍ അര്‍ജുന്റെ വീട് സന്ദര്‍ശിച്ചു

ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അര്‍ജുന്റെ സഹോദരി പ്രതികരിച്ചു

Published

|

Last Updated

കോഴിക്കോട് | മുഖ്യമന്ത്രി പിണറായി വിജയന്‍ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി ബന്ധുക്കളുമായി സംസാരിച്ച ശേഷം മടങ്ങി.

അര്‍ജുന്റെ കാര്യത്തില്‍ ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അര്‍ജുന്റെ സഹോദരി പ്രതികരിച്ചു. അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ അനിശ്ചിതാവസ്ഥയിലാണ്. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ പുഴയിലേക്ക് ഇറങ്ങാന്‍ സാധിച്ചിട്ടില്ല.

മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പ്പെ സ്വന്തം റിസ്‌കില്‍ വന്നതാണ്. പോലീസ് പിന്തിരിപ്പിച്ചു എന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ സാഹചര്യമാണ് പുഴയിലേതെന്നും അരികുകളില്‍ പരിശോധിക്കാനായിരുന്നു പദ്ധതിയെന്നും ഈശ്വര്‍ മല്‍പെ പ്രതികരിച്ചിരുന്നു.

 

---- facebook comment plugin here -----

Latest