Connect with us

Ongoing News

അനായാസ ജയവുമായി ചെന്നൈ; കൊല്‍ക്കത്തയെ തകര്‍ത്തത് ഏഴ് വിക്കറ്റിന്

14 പന്ത് അവശേഷിക്കേയാണ് ജയം.

Published

|

Last Updated

ചെന്നൈ | ഐ പി എലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അനായാസ ജയം. ഏഴ് വിക്കറ്റിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 14 പന്ത് അവശേഷിക്കേയാണ് ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയെ 137 റണ്‍സിലൊതുക്കാന്‍ ചെന്നൈ ബൗളര്‍മാര്‍ക്ക് സാധിച്ചു. കൊല്‍ക്കത്തയുടെ ഒമ്പത് വിക്കറ്റുകളാണ് ചെന്നൈ കൊയ്തത്.

നായകന്റെ കളി പുറത്തെടുത്ത റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 58 പന്തില്‍ പുറത്താകാതെ 67 റണ്‍സ് ആണ് റുതുരാജ് അടിച്ചെടുത്തത്. ഡാരി മിഷേല്‍ (19ല്‍ 25), ശിവം ദുബെ (18ല്‍ 28), രചിന്‍ രവിന്ദ്ര (8ല്‍ 15) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. കൊല്‍ക്കത്തക്കായി വൈഭവ് അറോറ രണ്ടും സുനില്‍ നരെയ്ന്‍ ഒന്നും വിക്കറ്റെടുത്തു.

കൊല്‍ക്കത്ത ബാറ്റിങില്‍ നായകന്‍ ശ്രേയസ് അയ്യര്‍, സുനില്‍ നരെയ്ന്‍, അംഗ്രിഷ് രഘുവംശി എന്നിവരൊഴികെയുള്ളവര്‍ക്ക് തിളങ്ങാനായില്ല. വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ട്, മിഷേല്‍ സ്റ്റാര്‍ക് എന്നിവര്‍ പൂജ്യത്തിന് പുറത്തായി. രവിന്ദ്ര ജഡേജ, തുഷാര്‍ ദേശ്പാണ്ഡെ, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരാണ് കൊല്‍ക്കത്തയെ ചെറിയ സ്‌കോറിന് എറിഞ്ഞിടുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ദേശ്പാണ്ഡെ, ജഡേജ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റഹ്മാന്‍ രണ്ട് വിക്കറ്റ് കൊയ്തു. മഹീഷ് തീക്ഷ്ണ ഒരു വിക്കറ്റെടുത്തു.

 

Latest