Ongoing News
ഐ പി എല്‍ ഫൈനലിന് ചെന്നൈ വേദിയാകും
മെയ് 26 നാണ് ഫൈനല്‍ പോരാട്ടം
ന്യൂഡല്‍ഹി | ഈ സീസണിലെ ഐ പി എല്‍ ഫൈനലിന് ചെന്നൈ വേദിയാകും. ചെന്നൈ ചെപ്പോക്കിലെ എം എ ചിദംബരം സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുക. മെയ് 26 നാണ് ഫൈനല്‍ പോരാട്ടം. തിങ്കളാഴ്ചയാണ് ബിസിസിഐ ഈ സീസണിലെ ഐ പി എല്ലിന്റെ രണ്ടാം ഘട്ട ഷെഡ്യൂള്‍ പുറത്തിറക്കിയത്.
നേരത്തെ ആദ്യ 21 മത്സരങ്ങളുടെ ഷെഡ്യൂളായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് സമയക്രമം പുറത്ത് വന്ന ശേഷം രണ്ടാം ഘട്ട ഷെഡ്യൂള്‍ പുറത്തുവിടാനായിരുന്നു ബിസിസിഐ തീരുമാനം.
ഒന്നാം ക്വാളിഫയര്‍, എലിമിനേറ്റര്‍ മത്സരങ്ങള്‍ക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം വേദിയാകും. മെയ് 21,22 തീയതികളിലാണ് ഒന്നാം ക്വാളിഫയര്‍, എലിമിനേറ്റര്‍ മത്സരങ്ങള്‍ നടക്കുക. മെയ് 24 ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തിനും ചെന്നൈ വേദിയാകും.







