Connect with us

Ongoing News

പിന്നെയും തോറ്റ് ചെന്നൈ; ആദ്യ നാലില്‍ റോയല്‍

സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- 173/8, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-160/8.

Published

|

Last Updated

പൂണെ | ഐ പി എലില്‍ ചെന്നൈക്ക് വീണ്ടും തോല്‍വി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് 13 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കിയത്. ജയത്തോടെ ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ ഇടം നേടി. സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- 173/8, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-160/8.

ഡെവോണ്‍ കോണ്‍വെ (37 പന്തില്‍ 56), മോയിന്‍ അലി (27 പന്തില്‍ 34), ഋതുരാജ് ഗെയ്ക്്വാദ് (23 പന്തില്‍ 28) എന്നിവര്‍ ചെന്നൈക്കായി തിളങ്ങിയെങ്കിലും മികച്ച ബൗളിംഗിലൂടെ ബാംഗ്ലൂര്‍ ജയം സ്വന്തമാക്കുകയായിരുന്നു. റോബിന്‍ ഉത്തപ്പ (ഒന്ന്), അമ്പാട്ടി റായിഡു (പത്ത്), രവീന്ദ്ര ജഡേജ (മൂന്ന്), എം എസ് ധോണി (രണ്ട്) എന്നിവര്‍ എളുപ്പത്തില്‍ മടങ്ങി. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും ഗ്ലെന്‍ മാക്‌സ്വെല്‍ രണ്ടും വിക്കറ്റെടുത്തു.

മഹിപാല്‍ ലോംറോര്‍ (27 പന്തില്‍ 42), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (22 പന്തില്‍ 38), വിരാട് കോലി (33 പന്തില്‍ 30), ദിനേശ് കാര്‍ത്തിക് (17 പന്തില്‍ 26*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ബാംഗ്ലൂര്‍ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. രജത് പാട്ടീദാര്‍ 21 റണ്‍സെടുത്തു. ചെന്നൈക്കായി മഹീഷ് തീക്ഷണ മൂന്നും മോയിന്‍ അലി രണ്ടും വിക്കറ്റെടുത്തു.

 

Latest