Connect with us

Kuwait

കുവൈത്തിലെ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ മാറ്റം

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ കോണ്‍സുലാര്‍, പാസ്‌പോര്‍ട്ട് വിസ സേവനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനായി ബി എല്‍ എസ് ഇന്റര്‍നാഷണല്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുമായി കരാറിലേര്‍പ്പെട്ടു. നിലവില്‍ സി കെ ജി എസിന് കീഴിലുള്ള ഈ സേവനങ്ങള്‍ ജനുവരി മുതല്‍ ബി എല്‍ എസ് ഏറ്റെടുക്കുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് പറഞ്ഞു. എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്തിലെ ശര്‍ഖ് ഫഹാഹീല്‍ ജെലീബ് അല്‍ ശുവൈഖ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ സേവനം ലഭ്യമാണ്. കോണ്‍സുലാര്‍, പാസ്‌പോര്‍ട്ട്, വിസ സേവനങ്ങക്ക് പുറമെ ഫോം ഫില്ലിംഗ് ഫോട്ടോ ഗ്രാഫി പ്രിന്റിങ് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാകും. കൂടാതെ നിലവില്‍ എംബസി ചെയ്തു വരുന്ന അറ്റസ്റ്റേഷന്‍ സര്‍വീസുകളും ബി എല്‍ എസ് നല്‍കും.

ഒരു ദശാബ്ദത്തിലേറെയായി പല രാജ്യങ്ങളിലും ഇന്ത്യക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വസ്ത പങ്കാളിയാണ് ബി എല്‍ എസ്. കാനഡ യു എ ഇ, റഷ്യ, സിംഗപ്പൂര്‍, ചൈന, മലേഷ്യ, ഒമാന്‍, ആസ്ത്രിയ, പോളണ്ട്, ലുധിയാന, നോര്‍വേ, ഹോങ്കോങ് എന്നിവിടങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ സേവനം നല്‍കി വരുന്നു. ആപ്ലിക്കേഷന്‍ അപോയിന്‍മെന്റ് ഹെല്‍പ്പ് ലൈന്‍ കലക്ഷന്‍, ഫീ അടക്കല്‍ തുടങ്ങി അപേക്ഷകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. ഓരോ വര്‍ഷവും രണ്ട് ലക്ഷം അപേക്ഷകള്‍ പരിഗണിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

---- facebook comment plugin here -----

Latest