Connect with us

Kerala

നീറ്റ് പി ജി പരീക്ഷാ തിയ്യതിയില്‍ മാറ്റം; വിജ്ഞാപനം പുറത്തിറക്കി

ആഗസ്റ്റ് ആദ്യവാരമായിരിക്കും കൗണ്‍സലിങ്.

Published

|

Last Updated

തിരുവനന്തപുരം |  നീറ്റ് പിജി പരീക്ഷാ തിയതി മാറ്റി. നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വര്‍ഷം ജൂലായ് ഏഴിന് നടക്കും. മാര്‍ച്ച് 3 ന് നടത്താനിരുന്ന പരീക്ഷയാണ് ജൂലൈയിലേക്ക് മാറ്റിയത്. തിയതി മാറ്റം സംബന്ധിച്ച് പുതിയ വിഞ്ജാപനം ഇറക്കിയിട്ടുണ്ട്. ആഗസ്റ്റ് ആദ്യവാരമായിരിക്കും കൗണ്‍സലിങ്.

നാഷണല്‍ എക്സിറ്റ് ടെസ്റ്റ് (NExT) ഈ വര്‍ഷം നടക്കാന്‍ സാധ്യതയില്ലെന്നും അധികൃതര്‍ പറഞ്ഞു. 2018ലെ ബിരുദാനന്തര മെഡിക്കല്‍ വിദ്യാഭ്യാസ (ഭേദഗതി) ചട്ടങ്ങള്‍ക്ക് പകരമായി ഈയിടെ വിജ്ഞാപനം ചെയ്ത പോസ്റ്റ്- ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ റെഗുലേഷന്‍സ് 2023 അനുസരിച്ച് പിജി പ്രവേശനത്തിനായി നെക്സ്റ്റ് പ്രവര്‍ത്തനക്ഷമമാകുന്നതുവരെ നിലവിലുള്ള നീറ്റ് പിജി പരീക്ഷ തുടരും.

 

---- facebook comment plugin here -----

Latest