Connect with us

Kerala

ചാമ്പ്യന്‍സ് ബോട്ട് ലീഗ്: വീയപുരം ചുണ്ടന്‍ ജേതാക്കള്‍

മേല്‍പാട് ചുണ്ടന്‍ രണ്ടാമതെത്തി. നിരണം ചുണ്ടനാണ് മൂന്നാം സ്ഥാനം.

Published

|

Last Updated

ആലപ്പുഴ | ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ വീയപുരം ചുണ്ടന്‍ ജേതാക്കള്‍. മേല്‍പാട് ചുണ്ടന്‍ രണ്ടാമതെത്തി. നിരണം ചുണ്ടനാണ് മൂന്നാം സ്ഥാനം.

കുട്ടനാട് താലൂക്കിലെ കൈനകരി ഗ്രാമപഞ്ചായത്തില്‍ പമ്പയാറ്റിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടന്നത്. ഇന്ന് വൈകിട്ട് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് സീസണ്‍-5 ഉദ്ഘാടനം ചെയ്തത്.

ഐ പി എല്‍ ക്രിക്കറ്റ് മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സി ബി എല്‍). മൂന്നുമാസം നീളുന്ന 14 മത്സരങ്ങളുള്ള സി ബി എല്‍ ഡിസംബര്‍ ആറിന് കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫിയോടെ സമാപിക്കും. വിജയികള്‍ക്ക് 5.63 കോടി രൂപ സമ്മാനമായി ലഭിക്കും.

Latest