Connect with us

Kerala

ബി ജെ പി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തുടരട്ടെയെന്ന് കേന്ദ്ര നേതൃത്വം; എതിര്‍ത്ത് കൃഷ്ണദാസ് പക്ഷം

Published

|

Last Updated

തിരുവനന്തപുരം |  ബി ജെ പി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തുടരട്ടെയെന്ന് കേന്ദ്ര നേതൃത്വം. പാര്‍ട്ടി ഭാരവാഹി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം സുരേന്ദ്രന്‍ മാത്രമല്ലെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് പറഞ്ഞു. ഇത്തരം വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടുള്ള കത്തുകള്‍ ചിലര്‍ തനിക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍, കത്തുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് സംഘടനാ വിരുദ്ധമായ പ്രവണതയാണെന്നും സന്തോഷ് വ്യക്തമാക്കി.

സുരേന്ദ്രനെ അധ്യക്ഷ പദവിയില്‍ നിലനിര്‍ത്താനുള്ള തീരുമാനത്തില്‍ കൃഷ്ണദാസ് പക്ഷം എതിര്‍പ്പ് രേഖപ്പെടുത്തി. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.