Connect with us

National

കോണ്‍ഗ്രസിന്റെ ബേങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു; ആരോപണവുമായി അജയ് മാക്കന്‍

ആദായനികുതി അടക്കാന്‍ വൈകിയെന്ന പേരിലാണ് കേന്ദ്രത്തിന്റെ നടപടി.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എല്ലാ ബേങ്ക് അക്കൗണ്ടുകളും കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍. കോണ്‍ഗ്രസിനൊപ്പം യൂത്ത് കോണ്‍ഗ്രസിന്റെ ബേങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചുവെന്നും അജയ് മാക്കന്‍ പറഞ്ഞു. കോണ്‍ഗ്രസ് നല്‍കുന്ന ചെക്കുകള്‍ ബേങ്കുകള്‍ സ്വീകരിക്കുന്നില്ല.  ആദായനികുതി അടക്കാന്‍ വൈകിയെന്ന പേരിലാണ് കേന്ദ്രത്തിന്റെ നടപടി.

45 ദിവസം വൈകിയെന്ന പേരില്‍ 210 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പാര്‍ട്ടി ഇന്‍കംടാക്‌സ് അതോറിറ്റിയെ സമീപിച്ചതായും അജയ് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ബേങ്ക് അക്കൗണ്ടുകള്‍ മാത്രമല്ല ജനാധിപത്യത്തെയാണ് കേന്ദ്രം മരവിപ്പിച്ചതെന്ന് അജയ് മാക്കന്‍ ആരോപിച്ചു. ഇന്നലെ മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളും യൂത്ത് കോണ്ഗ്രസ് മെമ്പര്‍ഷിപ് ഫീ വാങ്ങിയ അക്കൗണ്ടും മരവിപ്പിച്ചു.