fasal murder case
ഫസല്‍ വധത്തിന് പിന്നില്‍ ആര്‍ എസ് എസ് അല്ലെന്ന് സി ബി ഐ
ആര്‍ ആര്‍ എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ വെളിപ്പെടുത്തല്‍ പോലീസ് പറയിപ്പിച്ചതെന്നും സി ബി ഐ തുടരന്വേഷണ റിപ്പോര്‍ട്ട്

കൊച്ചി | തലശ്ശേരി ഫസല്‍ വധത്തിന് പിന്നില്‍ ആര്‍ എസ് എസിന് പങ്കില്ലെന്ന് സി ബി ഐ. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് നിലപാട് വ്യക്തമാക്കുന്നത്. കൊല്ക്ക് പിന്നില്‍ താനുള്‍പ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന മാഹി ചെമ്പ്ര സ്വദേശി സുബീഷിന്റെ (കുപ്പി സൂബീഷ്) വെളിപ്പെടുത്തല്‍ കുറ്റപത്രം തള്ളുന്നു. ഇത് പോലീസ് കസ്റ്റഡിയില്‍ പറയിപ്പിച്ചതാണെന്നാണ് കണ്ടെത്തല്‍. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫസലിനെ കൊന്നതെന്നും സി ബി ഐ തുടരന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. കേസിന്റെ ഗൂഢാലോചന്ക്ക് പിന്നില്‍ സി പി എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരവും ഉള്‍പ്പെടെയുള്ളവരാണെന്നും തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സി പി എം പ്രാദേശിക നേതാവ് പടുവിലായി മോഹനന്‍ വധക്കേസില്‍ ചോദ്യം ചെയ്യവെയാണ് സുബീഷ് ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഇരിങ്ങാലക്കുട സ്വദേശിയായ ഒരു പ്രാചാരക്, തലശ്ശേരി ഡയമണ്ട് മുക്കിലെ ആര്‍ എസ് എസ് നേതാക്കളായ ശശി, മനോജ് എന്നിവരും താനുമുള്‍പ്പെട്ട സംഘമാണ് ഫസല്‍ വധത്തിന് പിന്നിലെന്നായിരുന്നു സുബീഷിന്റെ മൊഴി.
2006 ഒക്ടോബര്‍ 22ന് തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപം വച്ചായിരുന്നു പത്രവിതരണക്കാരനായ ഫസല്‍ കൊല്ലപ്പെട്ടത്. ഗോപാലപേട്ട സി പി എം ബ്രാഞ്ച് അംഗവും പാര്‍ട്ടി നിയന്ത്രണത്തിലുള്ള അച്യുതന്‍ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസല്‍ പിന്നീട് എന്‍ ഡി എഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയവിരോധമാണു കൊലക്ക് കാരണമെന്നായിരുന്നു കണ്ടെത്തല്‍. ഫസല്‍ വധക്കേസിലെ ഗൂഡാലോചന കേസില്‍ പ്രതികളായ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റംഗമായ കാരായി രാജനും തലശ്ശേരി ഏരിയാ കമ്മിറ്റിയംഗമായ കാരായി ചന്ദ്രശേഖരനും ഒമ്പതുവര്‍ഷത്തിനുശേഷം ഇന്ന് തലശ്ശേരിയിലെത്താനിരിക്കെയാണ് സി ബി ഐ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്