raj bhavan
രാജ്ഭവനില്‍ ജാതി പീഡനം: പരാതി ഉന്നയിച്ച ജീവനക്കാരനെ പുറത്താക്കി; തിരിച്ചെടുത്തു
രാജ്ഭവന്‍ ജീവനക്കാരനായിരുന്ന ആദിവാസി യുവാവ് വിജേഷ് മരിച്ചത് ജാതിപീഡനത്തെ തുടര്‍ന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

തിരുവനന്തപുരം | രാജ്ഭവനില്‍ ജാതിപീഡന പരാതി ഉന്നയിച്ച ജീവനക്കാരനെ പുറത്താക്കി. എന്നാല്‍ 24 മണിക്കൂറിനകം ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിട്ടു.
രാജ്ഭവന്‍ ജീവനക്കാരനായിരുന്ന തിരുവനന്തപുരം വിതുര സ്വദേശിയായ ആദിവാസി യുവാവ് വിജേഷ് മരിച്ചത് ജാതിപീഡനത്തെ തുടര്‍ന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഗാര്‍ഡര്‍ സൂപ്പര്‍വൈസര്‍ ബൈജു, അസിസ്റ്റന്റ് അശോകന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്.
മകന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജേഷിന്റെ മാതാപിതാക്കള്‍ സംസ്ഥാന പട്ടിക വര്‍ഗ കമ്മിഷനെ സമീപിക്കുകയും ചെയ്തു.
---- facebook comment plugin here -----