Connect with us

Kerala

ജാതി മത സമവാക്യം: കെ കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായിക്ക്- കെ മുരളീധരന്‍ എം പി

തിരഞ്ഞെടുപ്പ് വരുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ പാര വയ്ക്കുന്ന ആളുകള്‍ പാര്‍ട്ടിക്ക് വേണ്ട

Published

|

Last Updated

തിരുവനന്തപുരം | ഏത് ജാതി മത സമവാക്യങ്ങളും ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിവുള്ളയാളാണ് പിണറായി വിജയനെന്ന് കെ മുരളീധരന്‍ എംപി. കെ കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായി വിജയനാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ളയാളാണ് പിണറായി.
എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് പിണറായിക്കെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.

കോണ്‍ഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡര്‍ ആണ്. എന്നാല്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചുള്ള സെമി കേഡര്‍ അല്ല ഉദ്ദേശിക്കുന്നത്. സ്റ്റാന്‍ സ്വാമിയെ കൊന്നവരാണ് ഇപ്പോള്‍ പാലാ ബിഷപ്പിന് പിന്തുണ നല്‍കുന്നതെന്നും ബിജെപിക്ക് വളരാന്‍ സിപിഎം സഹായം ചെയ്യുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.

പാര്‍ട്ടിയ്ക്ക് പാര്‍ട്ട് ടൈം ജോലിക്കാരെ വേണ്ടെന്നും മുഴുവന്‍ സമയ പ്രവര്‍ത്തകരെ മതിയെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പ്രതികരിച്ചു. അച്ചടക്കം താനുള്‍പ്പെടെ എല്ലാവര്‍ക്കും ബാധകമാണ്. ഇനി വിട്ടുവീഴ്ച ഇല്ല. ശീലങ്ങള്‍ മാറണം.

തിരഞ്ഞെടുപ്പ് വരുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ പാര വയ്ക്കുന്ന ആളുകള്‍ പാര്‍ട്ടിക്ക് വേണ്ട.ആദര്‍ശത്തിന്റെ പേരിലല്ല ഇപ്പോള്‍ മൂന്നുേപര്‍ പാര്‍ട്ടി വിട്ടത്. ജി സുധാകരനെ പുറത്താക്കാന്‍ നോക്കുന്ന പാര്‍ട്ടിയിലേക്കാണ് അവര്‍ പോയതെന്നും കെ മുരളീധരന്‍ പറഞ്ഞു.

 

Latest