Connect with us

National

അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസ്; നവ്‌ജ്യോത് സിംഗ് സിദ്ദു കോടതിയില്‍ കീഴടങ്ങി

പട്യാല സെഷന്‍സ് കോടതിയിലെത്തിയാണ് സിദ്ദു കീഴടങ്ങിയത്. സിദ്ദുവിനെ പട്യാല ജയിലിലേക്ക് മാറ്റും.

Published

|

Last Updated

ന്യൂഡല്‍ഹി | റോഡില്‍ വച്ച് തര്‍ക്കത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദു കോടതിയില്‍ കീഴടങ്ങി. പട്യാല സെഷന്‍സ് കോടതിയിലെത്തിയാണ് സിദ്ദു കീഴടങ്ങിയത്. സിദ്ദുവിനെ പട്യാല ജയിലിലേക്ക് മാറ്റും. കേസില്‍ ഒരു വര്‍ഷം തടവ് ശിക്ഷ് സുപ്രീം കോടതി സിദ്ദുവിന് വിധിച്ചിരുന്നു. ശിക്ഷിക്കപ്പെട്ടതോടെ സിദ്ദുവിനെ പുറത്താക്കണമെന്ന് പഞ്ചാബ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പാര്‍ട്ടി ഹെക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

34 വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. 1988ല്‍ വാക്കുതര്‍ക്കത്തിനിടെ അടിയേറ്റ 65കാരനായ വാഹനയാത്രികന്‍ മരിച്ച കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവ് വിധിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങിയത്. 2018 മേയില്‍ കേസില്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് ആയിരം രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഈ വിധിയില്‍ തിരുത്തല്‍ വരുത്തിയാണ് സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. 2018 മെയ് 15ന് സിദ്ദുവിനെ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ആയിരം രൂപ പിഴമാത്രമായി ശിക്ഷ ചുരുക്കുകയായിരുന്നു. ഇതിനെതിരെ വാഹനാപകടത്തില്‍ മരിച്ച ഗുരുനാം സിങ്ങിന്റെ കുടുംബം പുനപ്പരിശോധനാ ഹരജി നല്‍കിയത്.

 

 

 

Latest