Connect with us

accident death

അബുദാബിയിൽ വാഹനാപകടം; മലയാളി മരിച്ചു

കുടുംബത്തിലെ ഏക ആശ്രയമായിരുന്നു.

Published

|

Last Updated

അബുദാബി | അബുദാബിയിലെ വാഹാനാപകടത്തിൽ കാടാമ്പുഴ മാറാക്കട പഞ്ചായത്ത് പറപ്പൂർ സ്വദേശി മുക്രിയൻ ശിഹാബുദ്ദീൻ (40) മരിച്ചു. അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ ജോലി ചെയ്തുവന്നിരുന്ന ശിഹാബുദ്ദീൻ ജോലി സ്ഥലത്തേയ്ക്ക് പോകവേ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ സനയ്യ മേഖല അംഗമാണ് ശിഹാബ്.

മുക്രിയൻ യഹ്‌യയുടേയും നഫീസയുടെയും മകനായ ശിഹാബുദ്ദീൻ കുടുംബത്തിലെ ഏക ആശ്രയമായിരുന്നു. നാസർ, നദീറ, ബുശ്റ എന്നിവരാണ് സഹോദരങ്ങൾ. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ  നാട്ടിലേക്ക് കൊണ്ടുപോകും.

Latest