Connect with us

capetown test

കേപ്ടൗണ്‍ ടെസ്റ്റ്: ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടാനാകാതെ ദക്ഷിണാഫ്രിക്ക

23.3 ഓവറില്‍ 42 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ബോളിംഗ് നിരയില്‍ തിളങ്ങിയത്.

Published

|

Last Updated

കേപ്ടൗണ്‍ | ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ലീഡ് നേടാനാകാതെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചു. പതിവുപോലെ ബോളര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 210 റണ്‍സില്‍ ഒതുങ്ങി. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 223 റണ്‍സെടുത്തിരുന്നു.

23.3 ഓവറില്‍ 42 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ബോളിംഗ് നിരയില്‍ തിളങ്ങിയത്. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതവും ശര്‍ദുല്‍ ഠാക്കൂര്‍ ഒന്നും വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ കീഗന്‍ പീറ്റേഴ്‌സണ്‍ 72 റണ്‍സെടുത്ത് തിളങ്ങി. ടെംബ ബെവുമ (28), കേശവ് മഹാരാജ് (25) എന്നിവരാണ് പിന്നീട് ബാറ്റിംഗ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.