Connect with us

Ongoing News

യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഞ്ചാവ് കണ്ടെത്തി

ബാഗിനുള്ളില്‍ കവറില്‍ പൊതിഞ്ഞ 18 പാക്കറ്റുകളിലായാണ് കഞ്ചാവ് ഉണ്ടായിരുന്നത്.

Published

|

Last Updated

തിരൂര്‍ | യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്നും 21 കിലോ കഞ്ചാവ് പിടികൂടി. ട്രയിനിന്റെ പിറകിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്.  തിരൂര്‍ സ്റ്റേഷനില്‍ ആര്‍പിഎഫും എക്‌സൈസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബാഗിനുള്ളില്‍ കവറില്‍ പൊതിഞ്ഞ 18 പാക്കറ്റുകളിലായാണ് കഞ്ചാവ് ഉണ്ടായിരുന്നത്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ അജയന്‍, അസി.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എം ബാബു രാജ്, ആര്‍പിഎഫ് എസ് ഐ കെ എം സുനില്‍കുമാര്‍, എ എസ് ഐ സജി അഗസ്റ്റിന്‍, ഹെഡ്കോണ്‍സ്റ്റബിള്‍ പ്രസന്നന്‍, കോണ്‍സ്റ്റബിള്‍മാരായ കെ പ്രജിത്ത്, മിഥുന്‍, അബ്ബാസ്, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ എ ജയകൃഷ്ണന്‍ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest