Connect with us

Kerala

നിരക്ക് വര്‍ധനയില്ലാതെ പിടിച്ചു നില്‍ക്കാനാകില്ല; സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന് ബസ് ഉടമകള്‍

നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തിലും ഉണ്ടായില്ല

Published

|

Last Updated

തിരുവനന്തപുരം | ഇന്ന് അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ബസുടമകളുടെ സംഘടന . ഇന്ധന വില അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധന കൂടാതെ പിടിച്ചുനില്‍കാന്‍ കഴിയില്ലെന്നും ബസുടമകള്‍ വ്യക്തമാക്കി. ജനങ്ങളെ ബു്ദ്ധിമുട്ടിക്കുന്ന സമരത്തില്‍ നിന്നും പിന്‍മാറണമെന്നും നിരക്ക് വര്‍ധന സര്‍ക്കാര്‍ ഗൗരവതരമായി പരിഗണിച്ചു വരികയാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് പറഞ്ഞിരുന്നു

അതേസമയം നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തിലും ഉണ്ടായില്ല. രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് ബസ് നിരക്ക് പുതുക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ബസ് ചാര്‍ജ് വര്‍ധനവ് അനിവാര്യതയാണ് ഗതാഗതമന്ത്രി ആന്റണി രാജുവും വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അനുമതി വൈകുന്നതാണ് നിരക്ക് വര്‍ധനക്ക് തടസമാകുന്നത്.