Kerala
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ എസ് എഫ് ഐക്ക്
തിരഞ്ഞെടുപ്പിനിടെ എസ് എഫ് ഐ- യു ഡി എസ് എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
തേഞ്ഞിപ്പാലം | കലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ജയം. ചെയർപേഴ്‌സൺ ആയി സർവകലാശാല ക്യാമ്പസിലെ ടി സ്‌നേഹ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർമാനായി കോഴിക്കോട് മേഴ്‌സി കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിലെ എസ് ആർ അശ്വിൻ, ലേഡി വൈസ് ചെയർമാനായി പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ ശ്രുതി വി എം, ജനറൽ സെക്രട്ടറിയായി വടക്കാഞ്ചേരി ശ്രീ വ്യാസാ എൻഎസ്എസ് കോളേജിലെ ടി എ മുഹമ്മദ് അഷ്റഫും തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പിനിടെ എസ് എഫ് ഐ- യു ഡി എസ് എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം രൂപപ്പെട്ടിരുന്നു. ഇതേതുടർന്ന് കനത്ത പോലീസ് സുരക്ഷയിലാണ് വോട്ടെടുപ്പും വോട്ടെണ്ണലും നടന്നത്. 200 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
---- facebook comment plugin here -----


