Connect with us

Kerala

കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ ഗവര്‍ണര്‍ പുറത്താക്കി

10 ദിവസത്തിനകം സ്ഥാനമൊഴിയണമെന്നാണ് ഉത്തരവ്.

Published

|

Last Updated

തിരുവനന്തപുരം | കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ പുറത്താക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമനത്തില്‍ യുജിസി നിയമവും ചട്ടവും പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാലിക്കറ്റ് വിസി ഡോ എംകെ ജയരാജിനെയും കാലടി സംസ്‌കൃത സര്‍വകലാശാല വിസി ഡോ എംവി നാരായണനെയും ചാന്‍സലറായ ഗവര്‍ണര്‍ പുറത്താക്കിയിരിക്കുന്നത്. ഇവര്‍ക്ക് ഗവര്‍ണര്‍ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

10 ദിവസത്തിനകം സ്ഥാനമൊഴിയണമെന്നാണ് ഉത്തരവ്. അതേസമയം ഡിജിറ്റല്‍ ഓപ്പണ്‍ സര്‍വകലാശാല വിസിമാരുടെ കാര്യത്തില്‍ യുജിസിയോട് ഗവര്‍ണര്‍ അഭിപ്രായം ആരാഞ്ഞു. നിയമനത്തില്‍ യുജിസി ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് വിശദ വിവരങ്ങള്‍ അറിയാനാണ് യുജിസിയുടെ വിദഗ്‌ദോപദേശം തേടിയിരിക്കുന്നത്.

കോടതി നിര്‍ദേശപ്രകാരം ഓപ്പണ്‍ ,ഡിജിറ്റല്‍ ,കാലിക്കറ്റ്,സംസ്‌കൃത സര്‍വകലാശാല വിസിമാരുമായി ഗവര്‍ണര്‍ ഹിയറിങ്ങ് നടത്തിയിരുന്നു. ഓപ്പണ്‍ സര്‍വകലാശാല വിസി രാജിക്കത്ത് നല്‍കിയെങ്കിലും ഗവര്‍ണര്‍ സ്വീകരിച്ചിട്ടില്ല.

---- facebook comment plugin here -----

Latest