National
മധ്യപ്രദേശില്‍ ബസ് ട്രക്കില്‍ ഇടിച്ച് 4 മരണം; 15 പേര്‍ക്ക് പരിക്ക്
സംഭവവുമായി ബന്ധപ്പെട്ട് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭോപ്പാല്‍| മധ്യപ്രദേശില്‍ സ്ലീപ്പര്‍ ബസും ട്രക്കും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ബസാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. അടിയന്തര സഹായ സേന സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ ചികിത്സയ്ക്കായി ഉജ്ജയിനിലെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







