Ongoing News
ലോകകപ്പ് ടീമില്‍ നിന്ന് ബുംറ പുറത്ത്; ഔദ്യോഗികമായി പ്രഖ്യാപിച്ച് ബി സി സി ഐ
പുറംവേദനയുടെ പിടിയിലുള്ള ബുംറ ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകില്ല. പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും.

ന്യൂഡല്‍ഹി | ഐ സി സി ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പേസര്‍ ജസ്പ്രിത് ബുംറ പുറത്ത്. പുറംവേദനയുടെ പിടിയിലുള്ള ബുംറ ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകില്ലെന്ന് ബി സി സി ഐ ഔദ്യോഗികമായി അറിയിച്ചു. പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും.
പരുക്കിനെ തുടര്‍ന്ന്, ദക്ഷിണാഫ്രിക്കക്കെതിരെ നിലവില്‍ നടക്കുന്ന മൂന്ന് മത്സര പരമ്പരയില്‍ നിന്ന് ബുംറയെ ഒഴിവാക്കിയിരുന്നു. ഏഷ്യാ കപ്പിലും താരത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
വിശദമായ പരിശോധനകള്‍ക്കും വിദഗ്ധരുടെ അഭിപ്രായം തേടിയതിനും ശേഷമാണ് തീരുമാനമെടുത്തതെന്ന് ബി സി സി ഐ പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബര്‍ 23ന് ചിരവൈരികളായ പാക്കിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. മെല്‍ബോണിലാണ് മത്സരം നടക്കുക.
---- facebook comment plugin here -----