National
ബിഎസ് യദിയൂരപ്പയുടെ കൊച്ചുമകളെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയില്‍ കണ്ടെത്തി
ആത്മഹത്യയാണെന്ന് സംശയിക്കുന്നു
ന്യൂഡല്‍ഹി | കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ കൊച്ചുമകളെ ബംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയില്‍ കണ്ടെത്തി. യെദിയൂരപ്പയുടെ മൂത്ത മകള്‍ പത്മയുടെ മകള്‍ സൗന്ദര്യ (30) ആണ് മരിച്ചത്.
ആത്മഹത്യയാണെന്ന് സംശയിക്കുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഡോക്ടറായ സൗന്ദര്യ രണ്ടുവര്‍ഷം മുമ്പാണ് വിവാഹിതയായത്.







