Connect with us

Kerala

സഹോദരങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസ്; പ്രതിക്കായി ഊര്‍ജിത അന്വേഷണം

ഊരം വീട്ടില്‍ നാസര്‍, സലീം എന്നിവര്‍ക്കാണ് വെട്ടേറ്റത്. പ്രതി ചിറക്കുനി ബഷീറിനെയാണ് പോലീസ് തിരയുന്നത്.

Published

|

Last Updated

കോഴിക്കോട് | നാദാപുരത്ത് സഹോദരങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതം. പ്രതി ചിറക്കുനി ബഷീറിനെയാണ് പോലീസ് തിരയുന്നത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ഊരം വീട്ടില്‍ നാസര്‍, സലീം എന്നിവര്‍ക്കാണ് വെട്ടേറ്റത്. അലമാരയില്‍ സൂക്ഷിച്ച വാള്‍ ഉപയോഗിച്ചായിരുന്നു പ്രതിയുടെ ആക്രമണം. സാമൂഹിക മാധ്യമത്തിലെ മോശം പരാമര്‍ശത്തെ കുറിച്ച് ചോദിക്കാന്‍ എത്തിയപ്പോഴാണ് സഹോദരങ്ങളെ ബഷീര്‍ വെട്ടിയത്.

പ്രതിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.

---- facebook comment plugin here -----

Latest