Connect with us

brahmapuram fire

ബ്രഹ്മപുരം: തീയും പുകയും പൂർണമായി അണച്ചെന്ന് കലക്ടർ

കലക്ടർ രാത്രി സ്ഥലം സന്ദർശിച്ചിരുന്നു.

Published

|

Last Updated

എറണാകുളം | ബ്രഹ്മപുരത്തെ ഒന്നാം സെക്ടറിൽ ഇന്നലെ ഭാഗികമായി ഉണ്ടായ തീയും പുകയും പൂർണമായി കെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. കലക്ടർ രാത്രി സ്ഥലം സന്ദർശിച്ചിരുന്നു. എല്ലാം നിയന്ത്രണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം അറിയിച്ചു.

തീപ്പിടിത്തമുണ്ടായ സെക്ടറിലെ മാലിന്യക്കൂന എസ്കവേറ്ററുകൾ ഉപയോഗിച്ച് ഇളക്കിമറിച്ച് അതിലേക്ക് വെള്ളം പമ്പു ചെയ്യുന്നത് രാത്രിയിലും തുടർന്നു. ജാഗ്രത തുടരാനും സ്ഥിതി നിയന്ത്രണത്തിലാണെന്ന് ഉറപ്പു വരുത്താനും അഗ്നി രക്ഷാ വിഭാഗത്തിന് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.

റീജ്യനൽ ഫയർ ഓഫീസർ ജെ എസ് സുജിത്ത് കുമാറിന്റെയും ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാറിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് ബ്രഹ്മപുരത്ത് തീയും പുകയുമുണ്ടായത്.