International
കിഴക്കന്‍ ഉക്രൈനില്‍ ബസുകൾക്ക് നേരെ ബോംബാക്രമണം; 33 പേര്‍ കൊല്ലപ്പെട്ടു
ആക്രമണത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു.
കീവ് | കിഴക്കന്‍ ഉക്രൈന്‍ നഗരമായ ക്രാമറ്റോര്‍സ്‌കിലുണ്ടായ റഷ്യന്‍ ബോംബാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു. നഗരത്തിൽ സർവീസ് നടത്തുകയായിരുന്ന രണ്ട് സിറ്റി ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് ബസുകളും ആക്രമണത്തിൽ കത്തിയമർന്നു.
മോസ്‌കോ പിടിച്ചെടുക്കാന്‍ വേണ്ടി സാധാരണക്കാരെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണമാണിതെന്ന് ഉക്രൈൻ ആരോപിച്ചു. ഒരൊറ്റ ആക്രമണത്തിലൂടെ പരമാവധി ആളുകളെ കൊല്ലാനാണ് റഷ്യ ആക്രമത്തിനായി യാത്രക്കാരുള്ള ബസ് തിരഞ്ഞെടുത്തതെന്ന് പ്രാദേശിക ഗവര്‍ണര്‍ വാദിം ഫിലാഷ്‌കിന്‍ ടെലിഗ്രാമിലൂടെ പറഞ്ഞു.
ഡൊനെറ്റ്സ്‌ക് മേഖലയിലെ ഫോര്‍ട്രസ് ബെല്‍റ്റ് പ്രദേശത്തെ നഗരങ്ങളില്‍ മോസ്‌കോയുടെ സേന ഡ്രോണ്‍, ഗൈഡഡ് ബോംബ് ആക്രമണങ്ങള്‍ ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിന് മുമ്പായി നിലവില്‍ ഉക്രൈനിന്റെ നിയന്ത്രണത്തിലുള്ള ബാക്കി പ്രദേശങ്ങള്‍ കൂടി വിട്ടുനല്‍കണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നങ്കിലും കീവ് ഇതിന് വിസമ്മതിക്കുന്നു.
വ്യാഴാഴ്ച രാവിലെ തലസ്ഥാനമായ കീവില്‍ നടന്ന ഡ്രോണ്‍ ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചു. ഉക്രൈനിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ റഷ്യന്‍ സേന കീവിനുനേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്.




