Connect with us

National

ഡല്‍ഹിയില്‍ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി

വിമാനത്തില്‍ നിന്ന് യാത്രക്കാരെയും ലഗേജുകളും സുരക്ഷിതമായി മാറ്റി.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്കുള്ള വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. ജിഎംആര്‍ കോള്‍ സെന്ററിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലെ ഐസൊലേഷന്‍ ബേയിലേക്ക് വിമാനം മാറ്റി പരിശോധന നടത്തുകയാണ്. യുകെ 971 വിമാനത്തിലാണ് സംഭവം.

ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെ വിമാനത്തില്‍ നിന്ന് യാത്രക്കാരെയും ലഗേജുകളും സുരക്ഷിതമായി മാറ്റി. രാവിലെ 7.30 ഓടെ ബോര്‍ഡിംഗ് പുരോഗമിക്കുന്നതിനിടെയാണ് ബോംബ് ഭീഷണി ഉണ്ടായത്. സുരക്ഷാ പരിശോധന കഴിയുന്നതുവരെ യാത്രക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് വിസ്താര അധികൃതര്‍ വ്യക്തമാക്കി.

Latest