First Gear
ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിരയിലേക്ക് ബിഎംഡബ്ല്യുവും, ഐ4 ഫോര്‍-ഡോര്‍ കൂപ്പെ സെഡാനും
2022 പകുതിയോടെയാകും വാഹനം വില്‍പ്പനയ്ക്ക് സജ്ജമാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂഡല്‍ഹി| ഇന്ത്യയിലെ ആഢംബര ഇലക്ട്രിക് വാഹന നിര ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു. അടുത്ത ആറ് മാസത്തിനുള്ളില്‍ മൂന്ന് വൈദ്യുതീകരിച്ച വാഹനങ്ങള്‍ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഐഎക്‌സ് എസ് യുവിയായിരിക്കും അടുത്ത വര്‍ഷം ബിഎംഡബ്ല്യു ലോഗോയില്‍ എത്തുന്ന ആദ്യത്തെ ഇവി. ഈ വര്‍ഷം മാര്‍ച്ചില്‍ അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിച്ച ഓള്‍-ഇലക്ട്രിക് ബിഎംഡബ്ല്യു ഐ4 ഫോര്‍-ഡോര്‍ കൂപ്പെ സെഡാനും ഇന്ത്യയില്‍ അവതരിപ്പിക്കും. 2022 പകുതിയോടെയാകും വാഹനം വില്‍പ്പനയ്ക്ക് സജ്ജമാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷട്ട്-ഓഫ് ഫ്രണ്ട് ഗ്രില്‍, ഷാര്‍പ്പ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, നീല ഹൈലൈറ്റുകള്‍ എന്നിവയാണ് പുതിയ ബിഎംഡബ്ല്യു ഐ4 ഫോര്‍-ഡോര്‍ കൂപ്പെ ഇലക്ട്രിക് സെഡാന്റെ ഡിസൈന്‍ വിശദാംശങ്ങള്‍. 14.9 ഇഞ്ച് കര്‍വ് ഡിജിറ്റല്‍ ഡിസ്പ്ലേ, ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഓപ്ഷണല്‍ വെന്റിലേറ്റഡ് സീറ്റുകള്‍, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാണ് ഇലക്ട്രിക് കൂപ്പെയില്‍ ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോര്‍ഷ ടെയ്കാന്‍, ഔഡി ഇ-ട്രോണ്‍ ജിടി എന്നിവയാണ് ബിഎംഡബ്ല്യു ഐ4 ഇലക്ട്രിക് സെഡാന്റെ മുഖ്യ എതിരാളികള്‍.
ബിഎംഡബ്ല്യു ഐ4 ഫോര്‍-ഡോര്‍ കൂപ്പെ സെഡാന്റെ ഓള്‍-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷന്‍ സ്പോര്‍ട് ബൂസ്റ്റ് മോഡിനൊപ്പം സ്പോര്‍ട് മോഡില്‍ 10 സെക്കന്‍ഡ് നേരത്തേക്ക് മുഴുവന്‍ സാധ്യതകളും തുറന്നുകാട്ടുന്നു. വെറും 3.9 സെക്കന്‍ഡില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും ഇതിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് കാറിന്റെ ഫ്‌ളോറിലാണ് ബിഎംഡബ്ല്യു ഘടിപ്പിച്ചിരിക്കുന്നത്. സെഡാന്റെ റിയര്‍ വീല്‍ ഡ്രൈവ് വകഭേദത്തിന് 590 കിലോമീറ്റര്‍ ഡബ്ല്യുഎല്‍ടിപി റേഞ്ചാണ് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ടോപ്പ് എന്‍ഡ് റിയര്‍ വീല്‍ ഡ്രൈവ് പതിപ്പ് പൂര്‍ണ ചാര്‍ജില്‍ 510 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.
4 സീരീസ് ഗ്രാന്‍ കൂപ്പെയുടെ ഇലക്ട്രിക് പതിപ്പാണ് ഐ4. അന്താരാഷ്ട്രതലത്തില്‍ വാഹനം ടെസ്ല മോഡല്‍ 3 പതിപ്പിന്റെ എതിരാളി ഇ ഡ്രൈവ് 40 (ആര്‍ഡബ്ല്യുഡി), എം50 (എഡബ്ല്യുഡി) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. മിക്കവാറും ഇന്ത്യയില്‍ ആദ്യത്തെ ബേസ് വകഭേദം എത്താനാണ് സാധ്യത. ആഗോള വിപണിയില്‍ 5.7 സെക്കന്‍ഡില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഇലക്ട്രിക് മോട്ടോറായിരിക്കും വാഹനത്തിന് തുടിപ്പേകുക.



