National
ജമ്മു കശ്മീരിലെ പൂഞ്ചില്‍ സ്‌ഫോടനം; ജവാന് വീരമൃത്യു
അഗ്നിവീര്‍ ജവാന്‍ ലളിത്കുമാര്‍ ആണ് വീരമൃത്യു വരിച്ചത്. സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു.

ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു.
അഗ്നിവീര്‍ ജവാന്‍ ലളിത്കുമാര്‍ ആണ് വീരമൃത്യു വരിച്ചത്. സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ കൃഷ്ണ ഘട്ടി മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പതിവ് പട്രോളിങിന്റെ ഭാഗമായി സുരക്ഷാ പരിശോധന നടത്തുന്നതിന് നിയന്ത്രണ രേഖയ്ക്ക് സമീപം എത്തിയതായിരുന്നു സൈനികര്‍. ഇതിനിടെയായിരുന്നു സ്‌ഫോടനം.
---- facebook comment plugin here -----