Connect with us

National

മധ്യപ്രദേശ് ബി.ജെ.പിയില്‍ പൊട്ടിത്തെറി; മുതിര്‍ന്ന നേതാവ് റുസ്തം സിങ് ഉള്‍പ്പെടെ ആറു പേര്‍ രാജിവച്ചു

ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ ഗുര്‍ജാര്‍ നേതാവാണ് റുസ്തം സിങ്.

Published

|

Last Updated

ഭോപ്പാല്‍| നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശ് ബി.ജെ.പിയില്‍ പ്രശ്‌നം രൂക്ഷം. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ റുസ്തം സിങ് ഉള്‍പ്പെടെ ആറു നേതാക്കള്‍ രാജിവച്ചു. 22 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. ബി.ജെ.പിക്കെതിരെ വിമതരായി മത്സരിക്കുമെന്ന് സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കള്‍ പറഞ്ഞു.

ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ ഗുര്‍ജാര്‍ നേതാവാണ് റുസ്തം സിങ്. 2003ല്‍ ഐ.പി.എസ് പദവി രാജിവച്ചാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്. 2003-2008, 2013-2018 കാലഘട്ടങ്ങളില്‍ എം.എല്‍.എ ആയിരുന്നു. 2003 മുതല്‍ 2008 വരെയും 2015 മുതല്‍ 2018 വരെയും രണ്ടു തവണ മന്ത്രിയായി.

മൊറേന മണ്ഡലത്തില്‍ മത്സരിക്കാനായി റുസ്തം ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും പാര്‍ട്ടി സീറ്റ് നിഷേധിച്ചു. റുസ്തം സിങ്ങിന്റെ മകന്‍ രാകേഷ് സിങ് ബി.എസ്.പി സ്ഥാനാര്‍ഥിയായി മൊറേനയില്‍ മത്സരിക്കുന്നുണ്ട്. പാര്‍ട്ടി വിട്ട സിങ് മൊറേനയില്‍ മകനുവേണ്ടി പ്രചാരണം നടത്തുമെന്ന് വ്യക്തമാക്കി.