Connect with us

Kerala

മട്ടന്നൂരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കുനേരെ കരിങ്കൊടി കാണിച്ചു

പ്രദേശത്ത് സംഘര്‍ഷാവസ്ഥയായതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ മട്ടന്നൂരില്‍ ഗവര്‍ണര്‍ക്കുനേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് വാഹനത്തില്‍ നിന്നും റോഡിലിറങ്ങി.തുടര്‍ന്ന് തന്റെ അടുത്തേക്ക് വരാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഗവര്‍ണര്‍ വെല്ലുവിളിച്ചു.ഗോ ബാക്ക് മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത്.

ഗവര്‍ണറോട് വാഹനത്തില്‍ കയറാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ അതിന് തയ്യാറായില്ല. തന്റെ വാഹനത്തിനു നേരെ ആരെങ്കിലുമെത്തിയാല്‍ താന്‍ റോഡിലിറങ്ങുമെന്ന് ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥയായതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

Latest