Connect with us

puthuppalli

പുതുപ്പള്ളിയില്‍ ബി ജെ പി വോട്ടുകള്‍ പിടിച്ചുവാങ്ങിയത്: കെ സുധാകരന്‍

ഇടതുപക്ഷത്തിന്റെ വോട്ടും കിട്ടിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയോടു പ്രതിപത്തിയുള്ള എല്ലാവരും വോട്ടു ചെയ്തു

Published

|

Last Updated

കോട്ടയം | പുതുപ്പള്ളിയില്‍ ബി ജെ പിയുടെ വോട്ട് തന്നതല്ല, പിടിച്ചു വാങ്ങിയതാണെന്നു കെ പി സി സി പ്രസിഡ്ന്റ് കെ സുധാകരന്‍.
ഇടതുപക്ഷത്തിന്റെ വോട്ടും കിട്ടിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയോടു പ്രതിപത്തിയുള്ള എല്ലാവരും വോട്ടു ചെയ്തു എന്നു വിശ്വസിക്കുന്നു.
കേരളം ഭരിച്ചു മുടിച്ചതിനുള്ള താക്കീതാണ്. പിണറായി വിജയന്റെ കൊള്ളക്കും കുടുംബാധിപത്യത്തിനും ധാര്‍ഷ്ട്യത്തിനുമുള്ള വിധിയെഴുത്താണ്. സഹതാപം തരംഗമല്ല ഉണ്ടായത്. ഉമ്മന്‍ചാണ്ടി ജീവിച്ചിരിപ്പില്ലെങ്കിലും ഉണ്ടെങ്കിലും കേരള രാഷ്ട്രീയത്തില്‍ നിറസാന്നിധ്യമാണെന്നാണു വ്യക്തമായത്.

സഹതാപ തരംഗമാണെങ്കില്‍ ഇടതുപക്ഷത്തിന്റെ ഉറച്ചവോട്ടു ലഭിക്കില്ലായിരുന്നു. ഈ സര്‍ക്കാറിനോടുള്ള ജനങ്ങള്‍ക്കുള്ള രോഷമാണു പ്രകടമായത്. ഇത്രയും കൊള്ള നടത്തുന്ന സര്‍ക്കാറിനോള്ള വെറുപ്പാണു പ്രകടമായത്. കൈതോലപ്പായയില്‍ പണവും ബിരിയാണിച്ചെമ്പില്‍ സ്വര്‍ണവുമെല്ലാം മറ്റെവിടെയെങ്കിലും നടക്കുമോ. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയില്‍ കിടക്കുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. മുഖ്യമന്ത്രിക്കെതിരായ വികാരം വരും നാളുകളിലും പ്രതിഫലിക്കുമെന്നും സുധാകരന്‍ പറഞ്ഞു.