Kerala
ആഭിചാരക്രിയകള്‍ക്കിടെ പീഡനം; ബി ജെ പി നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍
ബി ജെ പി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയംഗം പോരുവഴി ഇടയ്ക്കാട് തെക്ക് കാഞ്ഞിരവിള വടക്കതില്‍ (അമ്പാടി) ടി രഞ്ജു ആണ് അടൂര്‍ പോലീസിന്റെ പിടിയിലായത്
കൊല്ലം | ആഭിചാരക്രിയകള്‍ക്കിടെ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബി ജെ പി നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. ബി ജെ പി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയംഗവും പോരുവഴി പഞ്ചായത്ത് സമിതി മുന്‍ പ്രസിഡന്റുമായിരുന്ന പോരുവഴി ഇടയ്ക്കാട് തെക്ക് കാഞ്ഞിരവിള വടക്കതില്‍ (അമ്പാടി) ടി രഞ്ജു (52) ആണ് അടൂര്‍ പോലീസിന്റെ പിടിയിലായത്.
ഈമാസം 10ന് നെല്ലിമുകള്‍ മുണ്ടപ്പള്ളി മുളമുക്കിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു പീഡന ശ്രമം. അര്‍ധരാത്രിയില്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ വീട്ടില്‍ പ്രത്യേക പൂജകളും ആഭിചാര കര്‍മ്മങ്ങളും നടത്തുന്നതിനിടയിലാണ് പ്രതി പെണ്‍കുട്ടിക്ക് നേരെ അതിക്രമത്തിന് മുതിര്‍ന്നത്. ക്രിയകള്‍ക്കിടെ ഇയാള്‍ പെണ്‍കുട്ടിയെ ഒരു മുറിയിലേക്ക് ഒറ്റയ്ക്ക് വിളിച്ചുവരുത്തി.
ശേഷം കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
രഞ്ജുവിനെ ആഭിചാരക്രിയകള്‍ നടത്തുന്നതിനായി മറ്റൊരു സുഹൃത്ത് വഴി വീട്ടുകാര്‍ തന്നെയാണ് വിളിച്ചുവരുത്തിയത് എന്നാണ് വിവരം. അറസ്റ്റിലായ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights:
BJP East District Committee member T Renju was arrested by Adoor police for attempting to sexually assault a minor girl. The incident took place during a late night black magic ritual at the victim’s house in Nellimukul. The accused was produced before the court and remanded following medical examination.







