Connect with us

Kerala

പക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: മന്ത്രി വീണ ജോര്‍ജ്

പക്ഷിപ്പനി കേരളത്തില്‍ ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ല.എങ്കിലും മുന്‍കരുതലുകള്‍ ആവശ്യമാണെന്നും ആരോഗ്യവകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയിലെ എടത്വ പഞ്ചായത്തിലെ കൊടപ്പുന്നയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ 2023ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള മേല്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.

ജില്ലയിലെ പഞ്ചായത്തുകളിലും നിരീക്ഷണത്തിലുള്ള സമീപ പഞ്ചായത്തുകളിലും , മുനിസിപ്പാലിറ്റികളിലും പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള പഞ്ചായത്ത് തല സമിതികള്‍ എത്രയും പെട്ടെന്ന് കൂടുവാനും സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കാനുമാണ് മന്ത്രിയുടെ നിര്‍ദേശം .

നടപടികളുടെ റിപ്പോര്‍ട്ട് സംസ്ഥാന തലത്തില്‍ അറിയിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരികയാണ്.

അതേസമയം എല്ലാ ജില്ലകളിലെയും വണ്‍ ഹെല്‍ത്ത് കമ്മിറ്റികളെ ഊര്‍ജിതമാക്കാനും നിര്‍ദേശമുണ്ട്. പക്ഷിപ്പനി കേരളത്തില്‍ ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ല.എങ്കിലും മുന്‍കരുതലുകള്‍ ആവശ്യമാണെന്നും ആരോഗ്യവകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

Latest