Connect with us

National

ബില്‍ക്കിസ് ബാനു കേസ്: കേന്ദ്രത്തിനും ഗുജറത്ത് സർക്കാറിനും സുപ്രീം കോടതി നോട്ടീസ്

പ്രതികളുടെ ജയിൽ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനും കോടതി ഉത്തരവ്. 

Published

|

Last Updated

ന്യൂഡല്‍ഹി| പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെ ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹർജിയിൽ കേന്ദ്രത്തിനും ഗുജറാത്ത് സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ജയിൽ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു.  ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് നടപടി. കേസ് ഏപ്രിൽ 18ന് കോടതി വീണ്ടും പരിഗണിക്കും.

2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെയാണ് ബിൽക്കീസ് ബാനു ഹരജി നൽകിയക്. ജനുവരി നാല് മുതല്‍ സുപ്രീംകോടതിയില്‍ അനിശ്ചിതത്വത്തിലായ കേസാണ് ഇന്ന് പുതിയ ബെഞ്ച് പരിഗണിച്ചത്.

ജയിലിലെ നല്ല നടപ്പിന്റെ പേരിലാണ് ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കിയിരുന്നത്. 15 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയിരുന്നു. അന്വേഷണ ഏജന്‍സികളുടെ എതിര്‍പ്പ് മറികടന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്ത് ബി.ജെ.പി സര്‍ക്കാര്‍ ഇവരെ മോചിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സുപ്രീംകോടതിയുടെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും കുറ്റവാളികളെ മോചിതരാക്കിയ നടപടി റദ്ദാക്കണമെന്നുമാണ് ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം. തൃണമൂല്‍ എം.പി മൊഹുവ മൊയ്ത്ര, സി.പി.എം പി.ബി അംഗം സുഭാഷിണി അലി എന്നിവരും ഇതേ ആവശ്യം ഉന്നയിച്ച് ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.

 

 

 

---- facebook comment plugin here -----

Latest