ബ്രിട്ടീഷ് കമ്പനിയായ ആസ്ട്ര സെനക്ക നിർമിച്ച കൊവിഡ് വാക്സിൻ, കൊവിഷീൽഡിന് പാർശ്വ ഫലങ്ങൾ ഉള്ളതായി കമ്പനി തന്നെ സമ്മതിച്ചതിന് പിന്നാലെ, ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് നിർമിച്ച കൊവാക്സിനും പാർശ്വഫലങ്ങൾ ഉള്ളതായി പഠന റിപ്പോർട്ട്. സയൻസ് ജേണലായ സ്പ്രിംഗർലിങ്കിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് ദിനപത്രമാണ് വിഷയം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ (ബി എച്ച് യു) നടത്തിയ പഠനത്തിൽ പങ്കെടുത്ത മൂന്നിലൊന്ന് ആളുകളിൽ കൊവാക്സിന്റെ പാർശ്വഫലങ്ങൾ കണ്ടെത്തിയായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
വിശദമായി വീഡിയോയിൽ..







