Connect with us

Health

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇനി മികച്ച ഭക്ഷണം‌ 

ആഗ്ര ഡിവിഷനിലെ അഞ്ച് സ്റ്റേഷനുകൾ റൈറ്റ് ഈറ്റ് സ്റ്റേഷനുകളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു

Published

|

Last Updated

ട്രെയിനിലെ ദീര്‍ഘദൂരയാത്രക്കാരുടെ പ്രധാനപ്പെട്ട ആധി വണ്ടിയിലും റെയിൽവേ സ്റ്റേഷനുകളിലും ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ചാണ്. ഭക്ഷണനിലവാരം, ശുചിത്വം, അതുവഴിയുണ്ടാകുന്ന ഭക്ഷ്യവിഷബാധകള്‍ തുടങ്ങി എന്തിനെയൊക്കെ ഭയപ്പെടണം എന്ന അവസ്ഥയിലാണ് യാത്രക്കാര്‍. അതിനാല്‍ യാത്രപോകുമ്പോള്‍ ഒരു ദിവസത്തേക്കെങ്കിലും സ്വന്തം വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുപോകുന്നവരാണ് അധികവും. അത്രയെങ്കിലും ഫുഡ്ഡ് ഇന്‍ഫെക്ഷനെ പേടിക്കേണ്ടല്ലോ.

ഈ വിഷയത്തില്‍ ആശ്വാസകരമായ വാര്‍ത്തകളാണ് റെയിൽവേ വൃത്തങ്ങളില്‍ നിന്ന് വരുന്നത്. നോര്‍ത്തിന്ത്യന്‍ യാത്രക്കാര്‍ക്കാണ് ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാവുക. ആഗ്ര ഡിവിഷനിലെ അഞ്ച് സ്റ്റേഷനുകൾ റൈറ്റ് ഈറ്റ് സ്റ്റേഷനുകളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഗുണനിലവാരത്തെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാതെ നിങ്ങൾക്ക് അവിടെ ഭക്ഷണം ആസ്വദിക്കാമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. മേല്‍പറഞ്ഞത് യാത്രക്കാര്‍ക്കായുള്ള റെയിൽവേയുടെ വാഗ്ദാനമാണ് .

നോർത്ത് സെൻട്രൽ റെയിൽവേയുടെ ആഗ്ര ഡിവിഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസറുടെ അറിയിപ്പനുസരിച്ച് ആഗ്ര ഫോർട്ട്, ധോൽപൂർ, കോസികല, മഥുര ജംഗ്ഷൻ, അച്നേര ജംഗ്ഷൻ എന്നീ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സ്റ്റേഷൻ എന്ന പദവി നല്‍കിയിട്ടുണ്ട്. 2023-ൽ ആഗ്ര കാൻ്റ് സ്റ്റേഷന് ഈ പദവി ലഭിച്ചിരുന്നു. ഭക്ഷണത്തിന്‍റെ ഗുണനിലവാരം പരിശോധിച്ച് ഈ സർട്ടിഫിക്കറ്റ് നല്‍കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയാണ്. തുടര്‍ന്നും ഈ സ്റ്റേഷനുകളിലെ ഭക്ഷണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ അവരുടെ മേല്‍നോട്ടം ഉണ്ടായിരിക്കും .

ഇതിനൊപ്പം അതോറിറ്റി സഹി ഭോജൻ ബെഹ്താർ ജീവൻ യോജന എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. പുതിയ അപേക്ഷകരെ കണ്ടെത്താനാണിത്. ഈ സംരംഭത്തിന് കീഴിൽ, ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്ന ഭക്ഷ്യ-വിൽപന സ്ഥാപനങ്ങളെ അവർ സമർപ്പിച്ച അപേക്ഷകളെ അടിസ്ഥാനമാക്കി വിലയിരുത്തുന്നു. പ്രയാഗ്‌രാജിൻ്റെ എകെ പൊദ്ദാർ, റെയിൽവേ മെഡിക്കൽ ഡിപ്പാർട്ട്‌മെൻ്റിലെ ഫുഡ് സേഫ്റ്റി ഓഫീസർ ജനക് സിംഗ് എന്നിവരുൾപ്പെടുന്ന നിയുക്ത ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്

ഒരു സ്വതന്ത്ര ഓഡിറ്റ് ടീമാണ് പരിശോധന നടത്തിയത്. അവരുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ഈറ്റ് റൈറ്റ് സ്റ്റേഷൻ സർട്ടിഫിക്കറ്റ് നൽകും. ഇതോടെ യാത്രക്കാര്‍ക്ക് ഭക്ഷണക്കാര്യത്തില്‍ ആശങ്ക ഒഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ അതോറിറ്റിയുടെ നിതാന്ത ജാഗ്രത ഇക്കാര്യത്തില്‍ അത്യാവശ്യമാണ്.

 

 

 

---- facebook comment plugin here -----

Latest