Connect with us

National

ബംഗളൂരു ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ആർ സി ബി

പരിക്കേറ്റവരെ സഹായിക്കുന്നതിനായി 'ആർ സി ബി കെയേഴ്സ്' എന്ന പേരിൽ ഒരു ഫണ്ട് രൂപീകരിച്ചു

Published

|

Last Updated

ബംഗളൂരു | ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് നടന്ന ഐ പി എൽ വിജയ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഐ പി എൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, വിരാട് കോഹ്ലിയെയും കൂട്ടരെയും ഒരു നോക്ക് കാണാൻ ലക്ഷക്കണക്കിന് ആളുകൾ തടിച്ചുകൂടിയതാണ് ബുധനാഴ്ച സ്റ്റേഡിയത്തിന് പുറത്ത് വൻ തിക്കിലും തിരക്കിലും കലാശിച്ചത്. ഇതിൽ 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

ബംഗളൂരുവിൽ ഇന്നലെ നടന്ന ദാരുണമായ സംഭവം ആർ സി ബി കുടുംബത്തിന് വലിയ വേദനയും ദുരിതവുമാണ് ഉണ്ടാക്കിയതെന്ന് ആർ സി ബി സോഷ്യൽ മീഡിയയിൽ അറിയിച്ചു. പരിക്കേറ്റവരെ സഹായിക്കുന്നതിനായി ‘ആർ സി ബി കെയേഴ്സ്’ എന്ന പേരിൽ ഒരു ഫണ്ടും രൂപീകരിച്ചതായി അവർ വ്യക്തമാക്കി.

Latest