Connect with us

kna khadar @ rss stage

ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തത് ശുദ്ധമനസ്സായതിനാല്‍- കെ എന്‍ എ ഖാദര്‍

'മതസൗഹാര്‍ദ സമ്മേളനങ്ങളില്‍ ഞങ്ങള്‍ വിളിച്ചാല്‍ അവര്‍ പങ്കെടുക്കാറുണ്ട്; അവര്‍ വിളിച്ചാല്‍ ഞങ്ങളും പോവേണ്ടെ?'

Published

|

Last Updated

കോഴിക്കോട് |  ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തത് വിവാദമായിരിക്കെ വിശദീകരണവുമായി ലീഗ് മുന്‍ എം എല്‍ എ കെ എന്‍ എ ഖാദര്‍ രംഗത്ത്. എല്ലാമതങ്ങളെക്കുറിച്ചും നല്ലത് മാത്രം പറയുന്ന ഒരാളാണ് താനെന്നും ശുദ്ധമനസ്സായതിനാലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും ഖാദര്‍ പറഞ്ഞു.

എല്ലാം മതസ്ഥരും തമ്മില്‍ സ്നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയില്‍ സംസാരിച്ചത് മതസൗഹാര്‍ദത്തെക്കുറച്ച് മാത്രമാണ്. നാട്ടില്‍ സംഘര്‍ഷവും വര്‍ഗീയതയും വര്‍ധിച്ച് വരുമ്പോള്‍ എല്ലാം മതസ്ഥരും തമ്മില്‍ സ്നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. അത് തെറ്റായി ചിത്രീകരിച്ച് ദുഷ്പ്രചരണം നടത്തുകയാണ്.

മതസൗഹാര്‍ദ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ ഞങ്ങള്‍ വിളിച്ചാല്‍ അവരെല്ലാം പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. അവര്‍ വിളിച്ചാല്‍ ഞങ്ങളും പോവേണ്ടതല്ലെ എന്ന ശുദ്ധമനസ്സുകൊണ്ടാണ് വിളിച്ചപ്പോള്‍ പോയതെന്നും ഖാദര്‍ പറഞ്ഞു.
മുസ്ലിം ലീഗ് പാര്‍ട്ടിക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും പാര്‍ട്ടി പറയുന്നതിനപ്പുറം താന്‍ ഒന്നും ചെയ്യില്ലെന്നും ഖാദര്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് നടന്ന ആര്‍ എസ് എസിന്റെ കേസരി സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് അദ്ദേഹം പങ്കെടുത്തത്. ചടങ്ങില്‍ ആര്‍ എസ് എസ് ദേശീയ നേതാവ് ജെ നന്ദകുമാര്‍ ഖാദറിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പാര്‍ട്ടിക്കുള്ളിലും പുറത്തും ഖാദറിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനം തുടരുന്നതിനിടെയാണ് പുതിയ വിശദീകരണം.

 

---- facebook comment plugin here -----

Latest