Connect with us

National

ബൈജു രവീന്ദ്രനെ സി.ഇ.ഒ സ്ഥാനത്തുനിന്ന് പുറത്താക്കണം; ഓഹരി ഉടമകള്‍ ഹരജി നല്‍കി

ബൈജുവിന് സ്ഥാപനം കൊണ്ടുനടക്കാന്‍ ശേഷിയില്ലെന്നാരോപിച്ചാണ് ഒഹരി ഉടമകള്‍ ഹരജി നല്‍കിയത്.

Published

|

Last Updated

ബെംഗളുരു| ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെ സി.ഇ.ഒ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഓഹരി ഉടമകളുടെ ഹരജി. ബൈജുവിന് സ്ഥാപനം കൊണ്ടുനടക്കാന്‍ ശേഷിയില്ലെന്നാരോപിച്ചാണ് ഒഹരി ഉടമകള്‍ ഹരജി നല്‍കിയത്. കമ്പനിയില്‍ ഓഹരിയുള്ള നാലുപേര്‍ ബെംഗളുരുവിലെ നാഷനല്‍ കമ്പനി ലോ ട്രിബ്യൂണലിനെയാണ് (എന്‍.സി.എല്‍.ടി) സമീപിച്ചിരിക്കുന്നത്.

ബൈജുവിനെയും കുടുംബത്തെയും കമ്പനിയുടെ പ്രധാന സ്ഥാനങ്ങളില്‍ നിന്നും ഡയരക്ടര്‍ ബോര്‍ഡില്‍നിന്നും പുറത്താക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിലെ നാല് ഓഹരി ഉടമകളാണ് ബൈജുവിനും കുടുംബത്തിനുമെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്. പ്രോസസ്, ജി.എ, സോഫിന, പീക് എക്സ്.വി എന്നിങ്ങനെ നാലുപേരാണ് ഹരജിയില്‍ ഒപ്പുവച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം ബൈജു രവീന്ദ്രനെതിരെ ഫെമ നിയമലംഘനത്തില്‍ ഇഡി നോട്ടീസ് അയച്ചിരുന്നു. ബൈജുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് ഇഡി. ബൈജു രാജ്യം വിടാതിരിക്കാന്‍ പുതിയ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ ബ്യൂറോ ഓഫ് ഇമ്മിഗ്രേഷനോട് ഇ ഡി നിര്‍ദേശിച്ചുവെന്ന് ഇക്കണോമിക് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

 

 

 

 

 

Latest