Connect with us

National

ഭോപ്പാലില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദനം

ഓട്ടോ ഡ്രൈവര്‍ കുറ്റക്കാരനാണെന്നാണ് പൊലീസിന്റ പക്ഷം.

Published

|

Last Updated

ഭോപ്പാല്‍| മധ്യപ്രദേശിലെ ഉജ്ജയിനില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഭാര്യയുടെ മുന്നില്‍ വെച്ച് പൊലീസിന്റെ ക്രൂര മര്‍ദനം . ആക്രമണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതിനെതുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ഹോട്ടലിന് സമീപത്തു നിന്ന് യാത്രക്കാരെ കയറ്റുന്നതിനെ ചൊല്ലി ഓട്ടോ ഡ്രൈവറും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് സംഭവം.

തര്‍ക്കം ഉടന്‍ തന്നെ ശാരീരിക ആക്രമണത്തിലേക്ക് നയിച്ചു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു. ഓട്ടോ ഡ്രൈവര്‍ കുറ്റക്കാരനാണെന്നാണ് പൊലീസിന്റ പക്ഷം. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്.

 

---- facebook comment plugin here -----

Latest